News_Desk

അമേരിക്കയിൽ നിന്ന് 388 അനധികൃത കുടിയേറ്റക്കാരെ തിരികെയെത്തിച്ചു; ഏജൻസികൾക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ

തിരിച്ചറിഞ്ഞ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും അമേരിക്കയിൽ നിന്ന് തിരികെയെത്തിച്ചതായി ഇന്ത്യ. 388 പേരെ തിരികെയെത്തിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജൻസികൾക്കെതിരെ യു എസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക സ്ഥാനമേറ്റെടുത്ത ശേഷം വാൻസ് നടത്തുന്ന രണ്ടാമത്തെ സുപ്രധാന സന്ദർശനമായിരിക്കും ഇന്ത്യയിലേത്. നേരത്തെ…

Read More

‘മാസം 30 ലക്ഷം കിട്ടുന്നില്ല, ഒരു ലക്ഷം ഓണറേറിയം കിട്ടും’; സുധാകരന് കെ വി തോമസിന്റെ മറുപടി

കേരള സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്‍റെ ആക്ഷേപം തള്ളി, കെ വി തോമസ് തന്നെ രംഗത്ത്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. ‌പ്രത്യേക പ്രതിനിധി എന്ന നിലയിൽ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ‌ഡൽഹിയിലെ പ്രതിനിധി…

Read More

ലവ് ജിഹാദ് പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസെടുക്കില്ല; പ്രസംഗത്തിൽ ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം

ലവ് ജിഹാദ് പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. “മീനച്ചിൽ താലൂക്കിൽ മാത്രം 400…

Read More

അവര്‍ക്ക് ബോളിവുഡിൽനിന്ന് പണം വേണം, എന്നാൽ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?; വിമർശനവുമായി പവന്‍ കല്യാണ്‍

ഹിന്ദി വിഷയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന ഇവര്‍ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന തമിഴ്‌നാട്ടിലെ നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് ബോളിവുഡില്‍നിന്നുള്ള പണം വേണം, പക്ഷെ ഹിന്ദിയെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുപിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല’ പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെ പവന്‍ കല്യാണ്‍…

Read More

വരണമെന്നു കരുതിയതല്ല, ക്ഷണിച്ചോ എന്നു ചോദിച്ചാല്‍ ക്ഷണിച്ചിട്ടില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്മരണത്തിന്റെ ഭാഗമായ പരിപാടിയിലായിരുന്നു സുധാകരന്റെ പരിഭവം പറച്ചില്‍. ”ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല, ഇങ്ങനെയൊരു മീറ്റ്ങ് ഉണ്ടെന്ന ഇന്നലെ വിളിച്ചു പറഞ്ഞു, അതു ക്ഷണം ആവില്ലല്ലോ” -കോണ്‍ഗ്രസ് നേതാവായിരുന്ന കെ സാദിരിക്കോയയുടെ അനുസ്മരണത്തിന്റെ ഭാഗമായി, സംഘടിപ്പിച്ച കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണ ചടങ്ങലേക്ക് എത്തിയ സുധാകരന്‍ പറഞ്ഞു. ”വരണമെന്നു…

Read More

വിയർത്ത് കേരളം; ഏഴ് ജില്ലകളിൽ ഉയർന്ന യുവി സൂചിക

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇൻഡക്സ്) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളാണ് യുവി സൂചികയിൽ മുന്നിൽ. ഇവിടങ്ങളിൽ യുവി സൂചിക 10 വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. യുവി സൂചിക 8–10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണിത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ,…

Read More

നേരത്തെ വിവാഹിതയാണ്, മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു ഒന്നിച്ച് കഴിഞ്ഞത്; ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്

നടൻ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളിൽ വിശദീകരണവുമായിട്ടാണ് ഫേസ്ബുക്ക് വീഡിയോയിൽ കൂടി എലിസബത്ത് രംഗത്തെത്തിയത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭർത്താവ്. വെറും മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു തങ്ങൾ ഒന്നിച്ച് കഴിഞ്ഞത്. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു. എലിസബത്ത് പറഞ്ഞത് 2019- മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്….

Read More

കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കേരളത്തിൽ 65,000 കടന്ന് പോയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8220 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍…

Read More

കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം എസ്എഫ്ഐ; സംഘടന പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല ​രം​ഗത്ത്. എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം എസ്എഫ്ഐയിൽ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നതെന്നും 9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു പോളി ടെക്നിക് ലഹരി കേസില്‍ രാഷ്ട്രീയ പോരും മുറുകുകയാണ്. രണ്ടു…

Read More

ചൂടല്ലേ..തണ്ണിമത്തൻ കഴിക്കാം; പക്ഷേ ബാക്കി ഫ്രിഡ്ജിൽ വയ്ക്കരുത്; കാരണം ഇതാണ്

രുചിയ്‌ക്കൊപ്പം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്. ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചതാണ്. അസിഡിറ്റി പ്രശ്നത്തിനും പരിഹാരം കാണാൻ തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്. വിറ്റമിനുകളായ സി,​ എ,​ പാന്തോതെനിക് ആസിഡ്,​ പൊട്ടാസ്യം,​ കോപ്പർ,​ കാൽസ്യം എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. അതിനാൽ ഇത് തടികുറയ്ക്കുന്നിനും സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തണ്ണിമത്തനിലെ വിറ്റാമിൻ…

Read More