
‘ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?’; സുരേഷ്കുമാറിനെതിരെ തുറന്നടിച്ച് ആന്‍റണി പെരുമ്പാവൂര്‍
നിര്‍മാതാവ് ജി.സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. സംഘടനകള്‍ പ്രഖ്യാപിച്ച സമരം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ലെന്നും ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും സമൂഹമാധ്യമക്കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുയര്‍ത്തി. നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആന്‍റണി ചോദിക്കുന്നു. വ്യക്തിയെന്ന നിലയ്ക്ക് സുരേഷ്കുമാറിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു. എങ്കില്‍ മാത്രമേ…