News_Desk

വാർഡ്രോബിൽ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം, ധരിക്കുന്നത് എന്റെയും ഫ്രണ്ട്സിന്റെയും കലക്ഷനിലുള്ള വസ്ത്രങ്ങൾ; അനശ്വര രാജൻ

സിനിമാ താരങ്ങളെയാണ് ഫാഷന്റെ കാര്യത്തിൽ പ്രേക്ഷകർ ഫോളോ ചെയ്യുന്നത്. അതിൽ ഭൂരിഭാ​ഗവും യൂത്താണ്. അടുത്തിടെയായി സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. പ്രമോഷൻസിന് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അനശ്വര ഒരുപടി മുന്നിലാണ്. സിംപിൾ ലുക്കിൽ പോലും സ്റ്റൈലിഷായി എത്താൻ അനശ്വരയ്ക്ക് അറിയാം. ബാലതാരമായി സിനിമയിലേക്ക് എത്തിയ അനശ്വര മോഡേൺ, ട്രെഡീഷണൽ, റെട്രോ തുടങ്ങി എല്ലാ ലുക്കും പരീക്ഷിക്കുന്നയാളാണ്. നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഷോട്സ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ…

Read More

റംസാനില്‍ മുസ്‌ലിം ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂര്‍ കുറച്ചു; തെലങ്കാന സര്‍ക്കാരിനെതിരെ ബിജെപി

തെലങ്കാനയില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മണിക്കൂര്‍ ജോലി സമയം കുറച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭം മുതല്‍ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പതിവ് ജോലി സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍…

Read More

ആശാവർക്കർമാർക്ക് ഇപ്പോൾ ഉള്ളത് നിരാശ മാത്രം, സമരപരമ്പരകളിലൂടെ അധികാരത്തില്‍ വന്ന സി.പി.എമ്മിന് ഇപ്പോള്‍ സമരത്തെ പുച്ഛം; ഗീവർഗീസ് മാർ കൂറിലോസ്

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. സമരപരമ്പരകളിലൂടെ അധികാരത്തിൽ വന്ന സി.പി.എം. ഇപ്പോൾ സമരത്തെ പുച്ഛിക്കുകയാണെന്നും ആശാവർക്കർമാരെ മനുഷ്യരായി പരിഗണിക്കണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”സമരപരമ്പരകളിലൂടെയാണ് സി.പി.എം. അധികാരത്തിൽ വന്നത്. പക്ഷെ ഇപ്പോൾ അവർ സമരത്തെ പുച്ഛിക്കുകയാണ്. കോവിഡ് വന്നപ്പോൾ ഓടിനടന്നത് ആശാവർക്കർമാരാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാൾപടയാണ് ആശാവർക്കർമാർ. ഇന്നവരെ പാടെ അവഗണിക്കുകയാണ്. മറ്റൊരു നിവൃത്തിയും…

Read More

ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും…

Read More

പ്രണയം ഉണ്ടായിട്ടുണ്ട്, അതൊക്കെ വന്ന വഴി പോയിട്ടുമുണ്ട്; അനുശ്രീ

മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് അനുശ്രീ. 34 കാരിയായ അനുശ്രീ വിവാഹം ചെയ്തിട്ടില്ല. അടുത്ത കാലത്തായി മിക്ക അഭിമുഖങ്ങളിലും അനുശ്രീക്ക് നേരിടേണ്ടി വരുന്ന ചോദ്യം വിവാഹത്തെക്കുറിച്ചാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. താൻ പ്രണയത്തിലല്ലെന്ന് അനുശ്രീ പറയുന്നു. നാട്ടുകാരും വീട്ടുകാരും പ്രതീക്ഷിക്കുന്ന ഒരു സന്തോഷ വാർത്തയ്ക്കും വകയില്ല. പ്രണയം ഉണ്ടായിട്ടുണ്ട്. അതൊക്കെ ആ വഴി പോയിട്ടുമുണ്ട്. ഇപ്പോൾ അങ്ങനെയാെരു ചിന്തയില്ല. പ്രണയിക്കാനൊക്കെ ഞാൻ സൂപ്പറാണ്. സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് എന്റെ ജീവിതത്തിൽ…

Read More

മിഡിൽ ക്ലാസ് ലൈഫിൽ സുഖം കണ്ടുപിടിക്കുന്നയാളാണ് ഞാൻ, അതൊരു വലിയൊരു കാര്യമായി തോന്നുന്നില്ല; ജ​​ഗദീഷ്

2024 ജ​​ഗദീഷിന്റേത് കൂടിയായിരുന്നു. കാരണം അത്രയും വൈവിധ്യങ്ങൾ കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ മറ്റൊരു സ്വഭാവ നടനും അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. തന്നെ തേടി വരുന്ന ഒരോ കഥാപാത്രത്തിനും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വരാനുള്ള ആത്മാർത്ഥ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നുണ്ട്. നാനൂറിലധികം മലയാള സിനിമകളിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. മാർ‌ക്കറ്റ് വാല്യുവുള്ള നടനുമാണെങ്കിലും പൊതുവെ സിനിമാ താരങ്ങൾക്കുള്ള ആഢംബര ലൈഫ് സ്റ്റൈൽ ജ​ഗദീഷിന് ഇല്ല. എല്ലായിടത്തും എപ്പോഴും സിംപിളാണ്….

Read More

ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല, സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിൽ എന്താണ് തെറ്റുള്ളത്?: സുരേഷ് കുമാറിനെ പിന്തുണച്ച് സിയാദ് കോക്കർ

സിനിമാ സമരത്തിൽ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാവ് സിയാദ് കോക്കർ. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സിയാദ് കോക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്. സിയാദ് കോക്കറിന്റെ വാക്കുകൾ: ‘‘ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം കൊണ്ടു പറഞ്ഞു. സിനിമാസമരം എന്നു പറയുന്നത് സർക്കാരിന് എതിരെയാണ്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ വരുന്നതാണ്. കൂടുതൽ ലാഭവിഹിതം കൊണ്ടുപോകുന്നത് സർക്കാരാണ്….

Read More

ഞാൻ തഗ് ആണെന്നുള്ളത് ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്, എന്ത് കാണിച്ചാലും അത് അബദ്ധമായി മാറും; നിഖില വിമൽ

ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് നായികയായി മാറി ആരാധകരെ സമ്പാദിച്ച അഭിനേത്രിയാണ് നിഖില വിമൽ. മുപ്പതുകാരിയായ നിഖില മലയാളത്തിൽ ഇപ്പോഴുള്ള യുവനായികമാരിൽ തിളങ്ങി നിൽക്കുന്ന നടിയാണ്. ഭാവിയിൽ വിവാഹിതയാകുമോയെന്ന് ചോദിച്ചാൽ ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ചുപോലും ധാരണയില്ലാത്തയാളാണ് താനെന്നാണ് നിഖിലയുടെ മറുപടി. കഴിഞ്ഞ ദിവസം കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അടക്കം നടി മറുപടി നൽകിയത്. ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്നും നിഖില പറയുന്നു….

Read More

കുവൈത്ത് ജനസംഖ്യ അൻപത് ലക്ഷത്തിലേക്ക്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈത്തിലെ മൊത്തം ജനസംഖ്യ 49.8 ലക്ഷം പേരിലെത്തിയതായി കണക്കുകൾ. 2024 അവസാനത്തോടെയുള്ള കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് പുറത്ത് വിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ എത്തി. വിദേശികളിൽ മൊത്തം ജനസംഖ്യയുടെ 20 ശതമാനവുമായി ഇന്ത്യക്കാർ ആണ് ഒന്നാമത്. 13 ശതമാനവുമായി ഈജിപ്ത് ആണ് രണ്ടാമത്. പൊതു മേഖലയിൽ കുവൈത്തികൾ ഏറ്റവും കൂടുതലായി ജോലി ചെയ്തിരുന്നത് 77.52% എന്ന നിരക്കിലായിരുന്നു. ഇതിൽ കുവൈറ്റിയല്ലാത്തവരിൽ പൊതുമേഖലയിലെ ഏറ്റവും വലിയ വിഭാഗം ഈജിപ്ഷ്യൻസായിരുന്നു…

Read More

പത്തനംതിട്ടയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ…

Read More