
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മാതൃക; അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി ട്രംപ്
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചടങ്ങളില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കന്‍ പൗരന്മാര്‍ ആണെന്ന രേഖ കാണിക്കേണ്ടത് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളാണ് വരുത്താനൊരുങ്ങുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികള്‍ ചൂണ്ടിക്കാണിച്ചാണ് ട്രംപ് പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ ആധുനിക കാലത്ത് വികസിത-വികസ്വര രാജ്യങ്ങള്‍ പലതും നടപ്പാക്കിവരുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ പലതും സ്വീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ചപറ്റിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാല്‍…