
ഓരോ സീനും നോക്കും, ശരിയായില്ലെങ്കിൽ ഒന്നുകൂടി പോകാം എന്ന് പറയും; ഷെയിൻ നിഗത്തെക്കുറിച്ച് റിയാസ് നർമകല
മലയാള സിനിമയിലെ യുവ നിരയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട നടൻമാരിൽ ഒരാളാണ് ഷെയിൻ നിഗം. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ഷെയിൻ നിഗത്തിന് കഴിഞ്ഞു. ഇന്നും തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഷെയിൻ അടുത്തിടെ പറയുകയുണ്ടായി. വെയിൽ, ആർഡിഎക്സ് എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് ഷെയിൻ വിവാദത്തിലായത്. രണ്ട് സിനിമകളുടെയും പ്രൊഡ്യൂസേർസ് ആയിരുന്നു പരാതി ഉന്നയിച്ചത്. പിന്നീട് ഈ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു. ഷെയിൻ നിഗത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ റിയാസ് നർമകല. ഹാൽ എന്ന സിനിമയുടെ…