News_Desk

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് നീട്ടി; ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരി​ഗണിക്കും

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരി​ഗണിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. അതേ സമയം, പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നു. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് പ്രതികള്‍ക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ…

Read More

നല്ല കാര്യങ്ങൾ സംസാരിക്കൂ; എമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ സുരേഷ് ഗോപി

എമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. അതേസമയം എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സിനിമ സിനിമയാണ് എന്നാണ് എം ടി രമേശ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും അതാണ് പറഞ്ഞത്. താനും സിനിമ കാണുമെന്ന് ജോർജ് കുര്യൻ പറഞ്ഞു. “മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍…

Read More

ആശമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കണ്‍സോര്‍ഷ്യം രൂപവത്കരിക്കും; ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ സംഭാവന നല്‍കും; സുരേഷ് ഗോപി

ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ​രം​ഗത്ത്. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാര്‍ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം…

Read More

നവീൻ ബാബുവിന്റെ മരണം; കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ, പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്നാണ് കുറ്റപത്രം വിശദമാക്കുന്നത്. നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും…

Read More

ടാ​ഗോർ ഹാളിൽ വെളിച്ചം കുറവ്; പങ്കെടുക്കുന്നവരെ കാണുന്ന വെളിച്ചം വേണം, സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

ടാ​ഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത്. ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു. രണ്ടിടങ്ങളിലും മൈക്ക് തകരാറിലായ…

Read More

ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനം; വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നൽകരുതെന്നുമായിരുന്നു നിർദേശം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കായി ഇറക്കിയ ഉത്തരവാണ് കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഇന്ന് രാവിലെ പുതുക്കിയത്.

Read More

കേരളത്തിലെ സ്ഥിതി ഗൗരവമുള്ളത്; വന്യമൃഗങ്ങളെ കൊല്ലാൻ പറയാൻ തനിക്കാവില്ലെന്ന് കേന്ദ്രമന്ത്രി

വന്യമൃഗങ്ങളെ കൊല്ലാൻ പറയാൻ തനിക്കാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. കേരളത്തിലെ വന്യമൃഗ ആക്രമണം സംബന്ധിച്ച് രാജ്യസഭയിൽ ഇടത് എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വന്യജീവികളും മനുഷ്യ ജീവനുകളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് 2021 മുതൽ 2025 വരെ 344 പേർ മരിച്ചെന്ന കണക്കും മന്ത്രി പുറത്തുവിട്ടു. ഇതിൽ 180 പേർ പാമ്പ്…

Read More

ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം; പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്

ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. ബജറ്റിലാണ് പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക. ഒരു വർഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ആകെ 13 ആശമാരാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്.

Read More

റൊമാൻസ് തന്നെ വിട്ടതിന് കാരണം അതാണ്, ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കും; മാധവൻ

റൊമാന്റിക് ഹീറോയായി തരം​ഗം സൃഷ്ടിച്ച താരമാണ് മാധവൻ. അലെെപായുതേ റൺ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു. ഒരു ഘട്ടത്തിൽ കരിയറിനെ മറ്റൊരു ട്രാക്കിലേക്ക് മാധവൻ മാറ്റി. വ്യത്യസ്തമായ റോളുകളാണ് ഇന്ന് നടൻ ചെയ്യുന്നത്. ടെസ്റ്റ് ആണ് മാധവന്റെ പുതിയ സിനിമ. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. തന്റെ റൊമാന്റിക് ഹീറോ ഇമേജിനെക്കുറിച്ചും ഒപ്പം അഭിനയിച്ച നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് മാധവനിപ്പോൾ. ഹിന്ദിയിൽ ഒരു റൊമാന്റിക് സിനിമ മാത്രമാണ് ഞാൻ ചെയ്തത്. മിന്നലേയുടെ…

Read More

‘എമ്പുരാൻ’ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്; പൈറസി സൈറ്റുകളിലും ടെല​ഗ്രാമിലും പ്രചരിക്കുന്നു

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘എല്‍2: എമ്പുരാന്റെ’ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ഒരുദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍…

Read More