സ്കൂളിൽ മോശം പെരുമാറ്റം വേണ്ട ; നയം രൂപപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്
ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവരുമായുള്ള ആശയവിനിമയത്തിലും ആദരവും നിഷ്പക്ഷതയും ധാര്‍മിക പെരുമാറ്റവും പ്രകടിപ്പിക്കണമെന്ന് അബൂദബിയിലെ സ്കൂള്‍ ജീവനക്കാരോട് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നിർദേശിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപക തൊഴിലിന്റെയും താൽപര്യങ്ങള് സംരക്ഷിക്കുന്നരീതിയില് സഹപ്രവര്‍ത്തകരുമായി അധ്യാപകര്‍ സഹകരിക്കേണ്ടതുണ്ടെന്ന് അഡെക് പുറത്തിറക്കിയ പുതിയ ‘പ്രഫഷനല്‍ ധാര്‍മിക നയ’ത്തില്‍ പറയുന്നു. ആറ് വിഭാഗങ്ങളിലായി 22തരം പെരുമാറ്റങ്ങള്‍ വിലക്കുന്നതാണ് പുതിയ പ്രഫഷനല്‍ ധാര്‍മികതാ നയം. ഈ അക്കാദമിക് വര്‍ഷത്തില്‍തന്നെ ഇത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും അഡെക് അറിയിച്ചു.