ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത

Update: 2024-10-27 10:43 GMT

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണലായി കിരീടംചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത. 68 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തിലാണ് ജലന്ധറിൽ നിന്നുള്ള റേച്ചല്‍ ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. തായ്​ലന്‍റിലെ ബാങ്കോക്കില്ലാണ് മത്സരം നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണൽ കിരീടം ചൂടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫിലിപ്പൈന്‍സില്‍നിന്നുള്ള ഒ.ജെ ഓപിയാസയാണ് റണ്ണറപ്പ്. മോഡലും നടിയും സംരംഭകയുമായ റേച്ചല്‍ മല്‍സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മുന്നിട്ടുനിന്നിരുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി നിങ്ങള്‍ കരുതുന്നതെന്ത്? അതിനുളള പരിഹാരമെന്ത്? എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് റേച്ചലിനെ കിരീടത്തിന് അർ​ഹയാക്കിയത്. ദാരിദ്രവും പട്ടിണിയും ജനസംഖ്യാവര്‍ധനയും ഒപ്പം വിഭവങ്ങളുടെ അപര്യാപ്തതയും എന്നായിരുന്നു റേച്ചല്‍ ഗുപ്തയുടെ ഉത്തരം. ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കി ജനസംഖ്യ നിയന്ത്രിച്ചുനിര്‍ത്താന്‍ ലോകനേതാക്കള്‍ നടപടികള്‍ സ്വീകരിക്കണമെന്നും റേച്ചല്‍ ചൂണ്ടിക്കാട്ടി.

ഫിലിപ്പീന്‍സ്, ഇന്ത്യ, മ്യാന്‍മാര്‍, ഫ്രാന്‍സ് , ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് അവസാന റൗണ്ടില്‍ എത്തിയത്.

Tags:    

Similar News