ആന്‍ഡ്രോയിഡ് 15 ല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്ത് സ്റ്റോറേജ് ലാഭിക്കാനുള്ള പുതിയ ഫീച്ചർ

Update: 2024-03-20 12:52 GMT

പുതിയ ഫീച്ചറുകളും ഡിസൈനിലെ മാറ്റങ്ങളും ഉൾപ്പെടെ പുതുമകൾ നിറഞ്ഞ ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയിഡ് 15 മേയ് 14 ന് നടക്കാനിരിക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ​ഗൂഗിള്‍ പ്രഖ്യാപിച്ചതോടെ പുതിയ അപഡേറ്റിനെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ഫോണുകളിലെ സ്‌റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം പുതിയ അപഡേറ്റിലുണ്ടാകും. ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകൾ ആര്‍ക്കൈവ് ചെയ്യാനുള്ള സംവിധാനം കാണും. ഇതിലൂടെ മൊബൈൽ സ്റ്റോറേജ് സ്പേസ് ലാഭിക്കാൻ സാധിക്കുകയും തുടർന്ന് ഫോണിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുകയും ചെയ്യും.

ഉപയോ​ഗിക്കാതെ കിടക്കുന്ന ആപ്പുകൾക്കും സ്റ്റോറേജ് ആവശ്യമുണ്ട്. എന്നാൽ ഇത്തരം ആപ്പുകൾ അൺഇന്‍സ്റ്റാള്‍ ചെയ്യാതെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. മാത്രമല്ല, ഈ ഡാറ്റ സുരക്ഷിതമാക്കാനും ഇതിലൂടെ കഴിയും. മിഷാല്‍ റഹ്‌മാന്‍ എന്നയാളാണ് ആന്‍ഡ്രോയിഡ് 14 ക്യുപിആര്‍3 ബീറ്റ 2 അപ്‌ഡേറ്റിലെ കോഡിൽ ഈ ഫീച്ചർ കണ്ടെത്തിയത്. ആപ്പുകള്‍ ആര്‍ക്കൈവും റീസ്റ്റോറും ചെയ്യുന്ന ഓപ്ഷനുകള്‍ റഹ്‌മാന്‍ കണ്ടെത്തി. തുടർന്നുണ്ടായ ചർച്ചയിലാണ് ഈ ഫീച്ചർ ആന്‍ഡ്രോയിഡ് 15 ഒഎസില്‍ അവതരിപ്പിക്കാനുള്ള തീരുമാനമായത്.

Tags:    

Similar News