നിയന്ത്രണം വിട്ട് റോക്കറ്റ് മൂക്കുംകുത്തി താഴേക്ക് വീണു; സ്‌പേസ് വണ്‍ കെയ്റോസിന്റെ രണ്ടാം ശ്രമവും പരാജയം

Update: 2024-12-23 11:09 GMT

വീണ്ടും പരാജയം നേരിട്ടിരിക്കുകയാണ് ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്പനി. കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയക്കുന്ന ജപ്പാനിലെ ആദ്യ സ്വകാര്യ കമ്പനിയാവാനുള്ള സ്പേസ് വണ്ണിന്‍റെ രണ്ടാം ശ്രമവും വിജയിച്ചില്ല. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം കമ്പനിയുടെ കെയ്റോസ് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു.

18 മീറ്റര്‍ ഉയരമുള്ള സോളിഡ്-ഫ്യൂവല്‍ റോക്കറ്റാണ് കെയ്‌റോസ്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്‌റോസ് റോക്കറ്റിന്‍റെ സ്ഥിരത നഷ്ടമായി. പിന്നാലെ ആകാശത്ത് ആടിയുലഞ്ഞ റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക് വീഴുകയായിരുന്നു. ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കാനായിരുന്നു പദ്ധതി. മാര്‍ച്ചില്‍ കെയ്റോസ് റോക്കറ്റ് വിക്ഷേപിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. അന്ന് കുതിച്ചുയര്‍ന്ന് അഞ്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.


Tags:    

Similar News