ജെന്‍സീ കിഡ്‌സും, ആല്‍ഫ കിഡ്‌സും ഒക്കെ ഔട്ട്; ഇനി 'ജെന്‍ ബീറ്റ' യുടെ കാലമാണ്!

Update: 2025-01-02 12:15 GMT

ജെന്‍സീ കിഡ്‌സും, ആല്‍ഫ കിഡ്‌സും ഒക്കെ ഒന്ന് മാറി നിന്നോളൂ.. ഇനി 'ജെന്‍ ബീറ്റ' യുടെ കാലമാണ്. 2025ന്റെ തുടക്കം ഒരു പുതിയ തലമുറയെ കൂടിയാണ് നമുക്ക് സമ്മാനിക്കുന്നത്. ‘ജനറേഷന്‍ ബീറ്റ’ അഥവാ 'ജെന്‍ ബീറ്റ'എന്നാണ് ഇവർ അറിയപ്പെടുക. ജെന്‍ ആല്‍ഫയുടെ പിന്‍ഗാമികളായി 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെനറേഷന്‍ ബീറ്റ ടീം. 2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെന്‍ ബീറ്റയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വീഴുന്നതിനാൽ വിര്‍ച്വല്‍ റിയാലിറ്റിയും, എഐ സാങ്കേതികവിദ്യയുമായിരിക്കും ബീറ്റ ജനറേഷന്‍റെ ലോകം.

വിദ്യാഭ്യാസം, തൊഴിലിടം, ആരോഗ്യം, വിനോദം തുടങ്ങി സര്‍വ മേഖലകളിലും എഐ, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പൂര്‍ണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെന്‍ ബീറ്റ ആയിരിക്കും. അതേസമയം കാലാവസ്ഥാ വ്യതിയാനം, ആഗോളജനസംഖ്യ തുടങ്ങി വെല്ലുവിളികളും ജെന്‍ ബീറ്റയെ കാത്തിരിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക വിദ്യയിൽ പുരോഗതി കൈവരിക്കുന്നതോടെ സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 22-ാം നൂറ്റാണ്ടിലേക്ക് ലോകത്തെ പരുവപ്പെടുത്തുന്നത് ഇപ്പറഞ്ഞ ജെന്‍ ബീറ്റ ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.


Tags:    

Similar News