‘കെക്കിയസ് മാക്സിമസ്’; സോഷ്യല്‍ മീഡിയയില്‍ പേരു മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

Update: 2025-01-02 12:48 GMT

സമൂഹമാദ്ധ്യമങ്ങളില്‍ എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിം മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാക്കി മാറ്റിയിരിക്കുകയാണ് മസ്‌ക്. പേര് മാത്രമല്ല, പേരിനൊപ്പം അദ്ദേഹം തന്റെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്.

വീഡിയോ ഗെയിം ആയ ജോയ്സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രെെൈാഫല്‍ ചിത്രം. എന്നാല്‍ ഈ പുതിയ മാറ്റം എന്തിനാണെന്ന ചര്‍ച്ചകാണ് ഇപ്പോള്‍ നടക്കുന്നത്. ഇലോണ്‍ മസ്‌ക് എന്തിനാണ് എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിമും ചിത്രവും മാറ്റിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മസ്‌കിന്റെ പുതിയ പ്രൊഫൈല്‍ ചിത്രമായ പെപ്പെ ദി ഫ്രോഗ്’ വലതുപക്ഷ രാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പലരുടെയും കണ്ടുപിടുത്തം. മസ്‌കിന്റെ പ്രൊഫൈല്‍ നെയിമിലെ മാറ്റവും ക്രിപ്റ്റോ കറന്‍സിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും ഈ മാറ്റം ക്രിപ്റ്റോ കറന്‍സിയില്‍ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇതിന് മുമ്പും മസ്‌കിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകള്‍ ക്രിപ്റ്റോ കറന്‍സിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Tags:    

Similar News