ഓൺലൈൻ തട്ടിപ്പ് തടയാൻ മെറ്റ; ‘സ്‌കാം സെ ബചാവോ' പ്രചാരണം തുടങ്ങി

Update: 2024-10-19 10:28 GMT

കേന്ദ്രവുമായി ചേർന്ന് ‘സ്‌കാം സെ ബചാവോ’ പ്രചാരണം ആരംഭിച്ച് മെറ്റ. ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, കേന്ദ്ര വാർത്താവിതരണമന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ഈ പ്രചാരണം ആരംഭിച്ചത്.

ഇതിന്റെ ഭാ​ഗമായി ഒൻപത് ഇന്ത്യൻ ഭാഷകളിൽ ബോധവത്കരണം നൽകും. ടോക്ക് ഷോകൾ, നിയമപാലകർക്കുള്ള പരിശീലനം, എന്നിവയും മെറ്റ നൽകും എന്നാണ് വിവരം. ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന അഭിനയിച്ച ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലെ സുരക്ഷാ പ്രത്യേകതകളെക്കുറിച്ചും വീഡിയോയിൽ പറയുന്നു.

മെറ്റയുടെ ഇൻ-ബിൽറ്റ് സുരക്ഷാഫീച്ചറുകൾ, ടു- ഫാക്ടർ ഓതന്റിക്കേഷൻ, ബ്ലോക്ക്, റിപ്പോർട്ട് ഓപ്ഷനുകൾ എന്നിവയെക്കുറിച്ചും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. മെറ്റയുടെ സുരക്ഷാ ടൂളുകൾ ഉപയോഗിച്ച് എങ്ങനെ തട്ടിപ്പുകൾ കണ്ടെത്താനാകുമെന്നും ഇതിൽ വിശദീകരിക്കുന്നു. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് മെറ്റയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.

Tags:    

Similar News