17542 കിലോമീറ്റർ വേ​ഗത്തിൽ ഛിന്ന​ഗ്രഹം പാഞ്ഞെത്തുന്നു, 580 അടി വലിപ്പം; മുന്നറിയിപ്പുമായി നാസ

Update: 2024-10-20 11:33 GMT

ഭൂമിക്ക് അരികിലൂടെ കടന്നുപോകാനിരിക്കുന്ന മറ്റൊരു കൂറ്റൻ ഛിന്ന​ഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്ന​ഗ്രഹം കടന്നുപോവുക. 580 അടി വലിപ്പമുള്ള ഈ ഛിന്ന​ഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണത്രെ. മണിക്കൂറിൽ 17542 കിലോമീറ്റർ ​വേ​ഗത്തിലാണ് ഇത് സഞ്ചരിക്കുക.

ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്ന​ഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ കണക്കാക്കുന്നത്. എന്നാൽ ഈ ഛിന്ന​ഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം. നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ന്യൂതന ദൂരദർശിനികളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോ​ഗിച്ച് ഇത്തരം ഛിന്ന​ഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അപകടസാധ്യതയുണ്ടെങ്കിൽ ഉടൻ തിരിച്ചറിയാനാകും.

Tags:    

Similar News