വീഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Update: 2024-10-17 12:13 GMT

വീഡിയോ കോള്‍ ചെയ്യുന്നതില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ് രംഗത്ത്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. വീഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു.

വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും.

ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം?

വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും.

വിന്‍ഡോസ് വാട്‌സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം.

ഓരോ വാട്ട്‌സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്. ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്.

വീഡിയോ കോളുകള്‍ക്കായുള്ള ക്യാമറ ഫീല്‍ട്ടറുകളും ആകര്‍ഷകമായ ബാക്ക്‌ഗ്രൗണ്ടുകളുമാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കായി കൊണ്ടുവരുന്നത് . കൂടാതെ ടച്ച്-അപ് ഓപ്ഷനുകളുമുണ്ടാകും. വ്യക്തിഗതമായ കോളുകളിലും ഗ്രൂപ്പ് കോളുകളിലും ഈ ഫീച്ചറുകള്‍ കൂടുതൽ ആകർഷകമാക്കും.

വീഡിയോ കോളില്‍ ഫില്‍ട്ടര്‍ കൊണ്ടുവരുവാനും ബാക്ക്ഗ്രൗണ്ട് എഡിറ്റ് ചെയ്ത് മാറ്റി പുതിയ ബാക്ക്‌ഗ്രൗണ്ട് നല്‍കാനും ഇതിൽ കഴിയും. ബ്ലര്‍, ലിംഗ് റൂം, ഓഫീസ്, കഫെ, പെബിള്‍സ്, ഫുഡീ, സ്‌മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നി ബാക്ക്ഗ്രൗണ്ട് ഇതിനു സഹായകമാകും.

ഫിൽട്ടറുകള്‍ ഉള്ളത് കൊണ്ടുതന്നെ വീഡിയോ കോളിനു പുതിയ അനുഭവം നൽകാൻ കഴിയും.ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാം, കൂള്‍,പ്രിസം ലൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, , ഫിഷ്‌ഐ, വിന്‍റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടറുകളാണ് വീഡിയോ കോളിലുള്ളത്.

കൂടാതെ ബ്രൈറ്റ്‌നൈറ്റ് കൂട്ടുകയും ചെയ്യാനുള്ള ടച്ച് അപ്, ലോ ലൈറ്റ് എന്നീ ഓപ്ഷനുകളും ഉണ്ട് .ഇതിനായി ഇഫക്ടുകള്‍ സ്ക്രീനിന്‍റെ റൈറ്റ് സൈഡിൽ നിന്ന് സെലക്ട് ചെയ്യാം. വരും ആഴ്ചകളില്‍ ഈ ഫില്‍ട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും ലഭിക്കും.

Tags:    

Similar News