സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്ന​ഗ്രഹം ഭൂമിക്കരികിലേക്ക്; മുന്നറിയിപ്പുമായി നാസ

Update: 2024-10-17 11:25 GMT

പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് വരുന്നു എന്ന് റിപ്പോർട്ട്. 2024 ആർവി50 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഒക്ടോബർ 18ന് അതായത് നാളെ ഭൂമിക്ക് തൊട്ടടുത്തുകൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്.

ഈ ഛിന്നഗ്രഹത്തിന് 710 അടി വ്യാസമുണ്ട്. ഒരു വലിയ സ്റ്റേഡിയത്തിന്‍റെ വലിപ്പമുണ്ടങ്കിലും ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്ന് നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നിരീക്ഷിക്കുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഭൂമിയും 2024 ആർവി50 ഛിന്നഗ്രഹവുമായി 4,610,000 മൈലിന്‍റെ അകലമുണ്ടാകുമെന്നാണ് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയിലെ ശാസ്ത്രജ്ഞരുടെ അനുമാനം. എങ്കിലും വലിപ്പം കൊണ്ട് അടുത്തകാലത്ത് ഭൂമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഒരു തലവേദനയായി 2024 ആർവി50 ഛിന്നഗ്രഹം മാറിക്കഴിഞ്ഞു.

ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ.

Tags:    

Similar News