ചന്ദ്രനിലെ ഖരമാലിന്യങ്ങൾ കുറയ്ക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ ഉണ്ടോ? എങ്കിൽ നാസയുടെ ലൂണ റീസൈക്കിൾ ചലഞ്ച് പങ്കെടുക്കാം, മൂന്നു മില്യൺ ഡോളർ നേടാം

Update: 2024-10-17 12:15 GMT

ലൂണ റീസൈക്കിൾ ചലഞ്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേറ്റസ്റ്റ് ചലഞ്ചാണിത്. ഈ മത്സരത്തിലൂടെ മൂന്നു മില്യൺ ഡോളർ നേടാനുള്ള അവസരമാണ് നിങ്ങൾക്കുള്ളത്. ചലഞ്ചിൽ പ​ങ്കെടുക്കുന്നതിനായി ഖരമാലിന്യങ്ങൾ അഥവാ സോളിഡ് വേസ്റ്റുകൾ ചന്ദ്രന്റെ പരിസ്ഥിതിയിൽ തന്നെ സംസ്കരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.

ബഹിരാകാശത്ത് ഒഴുകി നടക്കുന്ന പേടകങ്ങളുടെ ഭാ​ഗങ്ങൾ, ചന്ദ്രനിൽ മനുഷ്യ വാസത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം സോളിഡ് വേസ്റ്റുകളാണ്. അപ്പോൾ ഈ ഖരമാലിന്യങ്ങൾ കുറയ്ക്കാനും ദീർഘകാല ചാന്ദ്ര ദൗത്യങ്ങളുടെ സുസ്ഥിരത മെച്ചപ്പെടുത്താനും കഴിയുന്ന റീസൈക്ലിംഗ് സൊല്യൂഷനുകൾ രൂപകല്പന ചെയ്യുക. അന്തരീക്ഷവും വെള്ളവുമില്ലാത്ത ചന്ദ്രനിൽ ഭൂമിയിലെ പോലൊരു ജീവിതം നിലവിൽ സാധ്യമല്ല, ഈ വെല്ലുവിളികളെല്ലാം മനസിൽ വച്ചുകൊണ്ടായിരിക്കണം പരിഹാരം കണ്ടത്തേണ്ടത്.

സുസ്ഥിര ബഹിരാകാശ പര്യവേക്ഷണത്തിനാണ് നാസ ശ്രമിക്കുന്നത്. ബഹിരാകാശത്തെ മാലിന്യം ഭൂമിയിലേക്ക് കൊണ്ടുവരാതെ എങ്ങനെ കുറയ്ക്കാം, സംഭരിക്കാം ബഹിരാകാശത്തു വച്ചു തന്നെ എങ്ങനെ സംസ്കരിക്കാം പുനരുപയോഗം ചെയ്യാം എന്നെല്ലാം പരി​ഗണിക്കേണ്ടതുണ്ടെന്നാണ് നാസ പറയ്യുന്നത്.

Tags:    

Similar News