വൈദ്യുതി ഊറ്റുന്ന എഐ; ന്യൂക്ലിയർ എനർജിയിലേക്ക് കടക്കാൻ ടെക് ഭീമന്മാർ

Update: 2024-10-20 07:11 GMT

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ ടെക് ഭീമന്മാർ ന്യൂക്ലിയർ എനർജിയെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കാരണക്കാർ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ആർട്ടിഫിഷൽ ഇന്‍റലിജൻസാണ്. വൈദ്യുതി ഊറ്റി കുടിക്കുന്നതിൽ വിദഗ്ധരാണ് എഐ. നമ്മൾ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ചെലവാകുന്നത് ചെറിയൊരു വീട്ടിലേക്ക് ആവശ്യമായതിനെക്കാൾ വൈദ്യുതിയാണ്. ഒരു വർഷം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ചെലവാക്കുന്ന വൈദ്യുതി, ന്യൂസിലാൻഡിന് മൂന്നുമാസത്തേക്ക് വേണ്ട ആകെ വൈദ്യുതിയാണത്രെ.

നിലവിൽ അമേരിക്കയിലെ ഊർജം ഉൽപാദനത്തിന്‍റെ 4% എ.ഐയാണ് വലിച്ചെടുക്കുന്നത്. 2030 ഓടെ അത് 9% ആകും എന്നാണ് അനുമാനം. ഇതോടെയാണ് കൂടുതൽ വൈദ്യുതോർജ്ജം കണ്ടെത്താൻ ടെക് കമ്പനികൾ നിർബന്ധിതരായത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോണും ന്യൂക്ലിയർ എനർജിയിലേക്ക് കടക്കുകയാണ്.

1979ൽ ന്യൂക്ലിയർ അപകടമുണ്ടായ പെൻസിൽവാനിയയിലെ ത്രീ മയിൽ ഐലൻഡിലാണ് മൈക്രോസോഫ്റ്റ് ന്യൂക്ലിയർ റിയാക്ടർ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ ആവശ്യം ഉയർന്നതോടെ ഗ്രീൻ എനർജിയിലേക്ക് മാറുമെന്ന് പ്രതിജ്ഞ ചെയ്ത ഈ ഭീമൻ ടെക് കമ്പനികളെ AI പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    

Similar News