റിയാദിലെ 'സദ്‌യ' ആസ്ഥാനം സന്ദർശിച്ച് സിറിയൻ പ്രസിഡൻ്റ്

Update: 2025-02-04 09:54 GMT

സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ​ശ​റ​ഉം വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ​ശൈ​ബാ​നി​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സൗ​ദി ഡാ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സദ്‌യ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ഡാ​റ്റ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ദ്​​യ​യു​ടെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ക​ണ്ടു.

‘വി​ഷ​ൻ 2030’​​​ന്റെ ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​പി​ന്തു​ണ​യോ​ടെ ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സൗ​ദി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും സൗ​ദി​യു​ടെ ഈ ​മേ​ഖ​ല​യി​ലെ ശ്ര​മ​ങ്ങ​ളെക്കുറി​ച്ച് സദ്‌​യ മേ​ധാ​വി വി​ശ​ദീ​ക​രി​ച്ചു.

‘വി​ഷ​ൻ 2030’ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് സൗ​ദി വി​ക​സ​ന​ത്തെ മാ​തൃ​ക​യാ​യി സ്വീ​ക​രി​ച്ച്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ സി​റി​യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സൗ​ദി പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ദാ​വോ​സ് സ​മ്മേ​ള​ന​ത്തി​ൽ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ ശൈ​ബാ​നി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു.

Tags:    

Similar News