മക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

Update: 2025-02-04 09:51 GMT

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ളു​ടെ ര​ണ്ടാം ഘട്ട പ​രീ​ക്ഷ​ണം മ​ക്ക​യി​ൽ ആ​രം​ഭി​ച്ചു. മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന്​ കീ​ഴി​ലാ​ണ്​ ഇ​ത്. ഊ​ർ​ജ മ​ന്ത്രാ​ല​യം, ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി, സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റൂ​ട്ട് ഗ​താ​ഗ​ത അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

‘വി​ഷ​ൻ 2030’​​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ലി​നീ​ക​ര​ണം കു​റ​യ്ക്ക​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും കൈ​വ​രി​ക്കു​ന്ന​തി​ന് ശു​ദ്ധ​മാ​യ ഊ​ർ​ജ സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ക​യും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ അ​വം​ല​ബി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്​.

പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ നൂ​ത​ന​മാ​യ രീ​തി​യി​ൽ നി​റ​വേ​റ്റു​ന്ന​തി​നു​മു​ള്ള ശു​ദ്ധ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​തോ​റി​റ്റി​യു​ടെ താ​ൽ​പ​ര്യ​മാ​ണ്​ ഹൈ​ഡ്ര​ജ​ർ ബ​സ്​ എ​ന്ന്​ അ​തോ​റി​റ്റി സി.​ഇ.​ഒ എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​റ​ഷീ​ദ് പ​റ​ഞ്ഞു.

Tags:    

Similar News