ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരം

Update: 2022-09-03 07:25 GMT

ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക.

'നൗ ഈസ് ഓൾ' എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം. ശേഖരിക്കുക, ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിലാണ് മത്സരം. സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ് സമയപരിധി. 22ന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. ഒരാൾക്ക് ഒറ്റത്തവണ മാത്രമാണ് അവസരം. വിജയികൾക്ക് നവംബർ 20ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ഇക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റാണ് സമ്മാനം.

മത്സരത്തിൽ പങ്കെടുക്കുന്നവർ അധികൃതർ നിർദേശിച്ച മുഴുവൻ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം. റാൻഡം രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിജയികൾക്കും ഉദ്ഘാടന മത്സരത്തിന്റെ 2 ടിക്കറ്റുകൾ വീതമാണ് ലഭിക്കുക. ഫിഫയാണ് ടിക്കറ്റുകൾ നൽകുക.

Similar News