ഇസ്രയേൽ - ഇറാൻ സംഘർഷം ; ആശങ്ക അറിയിച്ച് ഖത്തർ

Update: 2024-04-16 10:13 GMT

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച്​ ഖത്തർ. മധ്യപൗരസ്​ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽ നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.

ശനിയാഴ്​ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക്​ ​ആ​ക്രമണം നടത്തിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ അൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്​ദുല്ലഹിയാനുമായി ടെലിഫോണിൽ സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും അഭിപ്രായ​ഭിന്നതകൾ സമാധാനപരമായി പരിഹരിക്കണമെന്നും അഭ്യർഥിച്ചു. പുതിയ സംഘർഷങ്ങളിൽ ഖത്തറിന്റെ ആശങ്ക പ്രധാനമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയെ അറിയിച്ചു.

Tags:    

Similar News