ഖത്തറിലെ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പ​ണം: അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30

Update: 2024-04-23 08:55 GMT

ഖത്തറിൽ 2023ലെ ​നി​കു​തി റി​ട്ടേ​ൺ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2018ലെ 24ാം ​നി​മ​യ​വും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളും പ്ര​കാ​രം ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി വ്യ​ക്തി​ക​ളും ക​മ്പ​നി​ക​ളും നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ജി.​ടി.​എ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​രി​ക​ളു​ടെ​യോ മ​റ്റ് ജി.​സി.​സി പൗ​ര​ന്മാ​രു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ദാ​യ നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കും ഖ​ത്ത​രി ഇ​ത​ര പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​നോ ലൈ​സ​ൻ​സോ ഉ​ള്ള എ​ല്ലാ ക​മ്പ​നി​ക​ളും നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണം.ക​മ്പ​നി​ക​ൾ ഏ​തെ​ങ്കി​ലും വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത് ഇ​വി​ടെ പ​രി​ഗ​ണി​ക്കു​ക​യി​ല്ലെ​ന്നും ജി.​ടി.​എ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ നി​കു​തി​ദാ​യ​ക​രും അ​വ​രു​ടെ നി​കു​തി റി​ട്ടേ​ണു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും, ല​ളി​ത​മാ​ക്കി​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ദ​രീ​ബ ടാ​ക്‌​സ് പോ​ർ​ട്ട​ലി​ലൂ​ടെ​യോ (www.dhareeba.qa) അ​ല്ലെ​ങ്കി​ൽ ദ​രീ​ബ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ (ക​മ്പ​നി​ക​ൾ​ക്ക് ആ​ക്‌​സ​സ് ചെ​യ്യാ​വു​ന്ന) നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​മു​മ്പ് സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി ഓ​ർ​മി​പ്പി​ച്ചു. സാ​മ്പ​ത്തി​ക പി​ഴ​ക​ളും വൈ​കി ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​മ്പോ​ൾ എ​ല്ലാ ക​മ്പ​നി​ക​ളും അ​വ​രു​ടെ അ​ന്തി​മ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.സ​മ​യ​ബ​ന്ധി​ത​മാ​യി എ​ല്ലാ​വ​രും നി​കു​തി റി​ട്ടേ​ൺ ഫ​യ​ലി​ങ്ങി​ന്റെ പ്രാ​ധാ​ന്യം ജി.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.

Tags:    

Similar News