വികസന പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സുസ്ഥിരതയും അന്താരാഷ്ട്ര നിലവാരവും ഉറപ്പാക്കുന്നതിന് വിവിധ സംരംഭങ്ങളുമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). സമീപകാല റിപ്പോർട്ടുകൾ പ്രകാരം അഷ്ഗാൽ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിച്ചുവരുന്നത്.
സുസ്ഥിരത കൈവരിക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങളിൽ റീസൈക്ലിങ് ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ 49 ശതമാനവും റീസൈക്ലിങ് ചെയ്ത വസ്തുക്കളാണെന്നും പദ്ധതികളിൽ ഇതുവരെ 11 ദശലക്ഷം ടണ്ണിലധികം റീസൈക്കിൾ ചെയ്തവ ഉപയോഗിച്ചതായും അഷ്ഗാൽ അറിയിച്ചു. ദോഹയുടെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലായി മൂന്നു നിർമാണ സാമഗ്രികളുടെ റീസൈക്ലിങ് സോണുകൾ അഷ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്.