വാഹനങ്ങളിൽ പരിശോധനയുമായി ഖത്തർ ഗതാഗത മന്ത്രാലയം

Update: 2024-04-15 10:04 GMT

വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ബു​ക്ക് ചെ​യ്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പെ​രു​ന്നാ​ൾ ദി​ന​ത്തി​ലും മ​റ്റു​മാ​യി ഗ​താ​ഗ​ത മ​​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സൂ​ഖ് വാ​ഖി​ഫ് ഉ​ൾ​പ്പെ​ടെ സ​ഞ്ചാ​രി​ക​ളും മ​റ്റു​മെ​ത്തു​ന്ന തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളി​ൽ ക്യാ​മ്പ് ചെ​യ്താ​യി​രു​ന്നു പ​രി​ശോ​ധ​ന. ലി​മോ​സി​ൻ ക​മ്പ​നി​ക​ൾ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. പ​രി​ശോ​ധ​ന​യു​ടെ വി​ഡി​യോ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു.

Tags:    

Similar News