ഫാൽകൺ പ്രേമികളെ ആവേശത്തിലാക്കി മർമി ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് തുടങ്ങും

Update: 2023-12-28 07:28 GMT

ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികളെ ആകർഷിക്കുന്ന മർമി ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് തുടങ്ങും. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്റ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പാണ് ജനുവരി യില്‍ നടക്കുന്നത്. മര്‍മിയുടെ ഭാഗമാകുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷന്‍ ചൊവ്വാഴ്ച സമാപിച്ചിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച രാത്രി 11 വരെ തുടരും. ജനുവരി ഒന്ന് മുതൽ 27 വരെയാണ് വിവിധ മത്സരങ്ങളോടെ മർമി ഫെസ്റ്റിവൽ നടക്കുന്നത്. ഖത്തറിൽ ഫാൽക്കൺ പക്ഷിയെ വളർത്തുന്നവരും പരിചരിക്കുന്നവരും ഫാൽകൺ പ്രേമികളും ഉൾപ്പെടെ കൂട്ടായ്മ കൂടിയാണ് അൽ ഗന്നാസ് അസോസിയേഷൻ.

ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന മർമി ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി ടൂർണമെന്റുകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഹുബാറ പക്ഷികളെ വേട്ടയാടാൻ ഫാൽക്കണുകളെ അഴിച്ചുവിടുന്ന അൽ തലാഅ ഇവയിൽ പ്രധാന മത്സരമാണ്.

Tags:    

Similar News