കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി; കേരളത്തിന് ഓണ സമ്മാനവുമായി കേന്ദ്രം
ഓണക്കാലത്തെ യാത്ര ദുരിതം പരിഹരിക്കാൻ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി കേന്ദ്രം അനുവദിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്.
പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ്‌രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിച്ചതായും എംപി അറിയിച്ചു. അതേസമയം എന്നുമുതൽ ട്രെയിനുകൾ സ്ഥിരമായി ഓടി തുടങ്ങുമെന്നതിൽ ദക്ഷിണ റെയിൽവേയാകും തീരുമാനമെടുക്കുക