ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; യുപിഐ‌ ഇടപായിൽ ചില പുത്തൻ മാറ്റങ്ങൾ

Update: 2024-11-05 11:16 GMT

ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒക്കെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാർത്ത. യുപിഐ‌ ഇടപായിൽ ഈ മാസം ചില പുത്തൻ മാറ്റങ്ങളാണ് വന്നത്. യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു കൂടാതെ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാർ​ഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. 

എന്നാൽ പ്രതിദിന ഇടപാട് ലിമിറ്റ് 4,000 രൂപയായി തന്നെ തുടരും. ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പോയാൽ ഓട്ടോ ടോപ്പ്-അപ്പ് ഫീച്ചർ വഴി ഉപയോക്താവിന്റെ യുപിഐ ലൈറ്റ് അക്കൗണ്ട് സ്വയം റീച്ചാർജും ചെയ്യും. ഈ സൗകര്യം ലഭിക്കാൻ ബാങ്ക് അക്കൗണ്ടില്‍ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തില്‍ ‌ആപ്പിലെ മാന്‍ഡേറ്റ് ക്രമീകരിക്കാവുന്നതാണ്. എപ്പോള്‍ വേണമെങ്കിലും ഇത് റദ്ദാക്കുകയും ചെയ്യാം.


Tags:    

Similar News