പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകൾ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സംഭവം; തടഞ്ഞ് സുപ്രീംകോടതി
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്‌ക്രീനുകൾ പിടിച്ചെടുത്ത തമിഴ്‌നാട് പൊലീസിന്റെ നടപടിയിൽ സുപ്രീം കോടതി ഇടപെട്ടു. എൽഇഡി സ്‌ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്‌ക്രീനുകൾ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.