പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ബാഗേജിന് കുറഞ്ഞ നിരക്ക്

Update: 2023-10-23 06:50 GMT

ഓ​ഫ് സീ​സ​ണി​ൽ അധിക ബാഗേജിന് വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്.കു​വൈ​ത്തി​ൽ​ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തിയത്. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റും ഈ​ടാ​ക്കും. കു​വൈ​ത്തി​ൽ നി​ന്ന് ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്.

കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​ണ്. തി​രി​ച്ച് 20 കി​​ലോ ചെ​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​വ​രാം.

ജൂ​ലൈ​യി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് വീ​ണ്ടും കു​റ​ച്ച​ത്. ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഓ​ഫ് സീ​സ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    

Similar News