അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ച് കുവൈത്ത് അമീർ ; രാജ്യസന്ദർശനത്തിന് ക്ഷണിച്ച് ഇരു നേതാക്കളും

Update: 2024-11-21 08:22 GMT

യു.​എ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഫോ​ണിൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. സം​ഭാ​ഷ​ണ​ത്തി​നി​ടെ കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള സൗ​ഹൃ​ദ ബ​ന്ധം ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. സാ​മ്പ​ത്തി​ക, സു​ര​ക്ഷ, സൈ​നി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​വും ത​ന്ത്ര​പ​ര​വു​മാ​യ ബ​ന്ധ​വും വി​ല​യി​രു​ത്തി. ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഇ​രു​നേ​താ​ക്ക​ളും പ്ര​ക​ടി​പ്പി​ച്ചു.

പ​ര​സ്പ​ര പ്രാ​ധാ​ന്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ച​ർ​ച്ച​യാ​യി. കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കാ​ൻ ട്രം​പി​നെ അ​മീ​ർ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. അ​മീ​റി​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് ട്രം​പ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​വൈ​ത്തി​ന്റെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും പി​ന്തു​ണ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. അ​മീ​റി​നെ അ​മേ​രി​ക്ക​യി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ണ് ട്രം​പ് സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags:    

Similar News