കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു ; 385 പേർ അറസ്റ്റിൽ , 497 പേരെ നാടുകടത്തി

Update: 2024-11-18 12:33 GMT

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​ന്നു. നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രുക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 385 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​യി​ലാ​യ 497 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​വം​ബ​ർ 11നും 14​നും ഇ​ട​യി​ൽ സു​ര​ക്ഷാ സേ​ന രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും ന​ട​പ​ടി​ക​ൾ. നി​യ​മ​വി​രു​ദ്ധ താ​മ​സം, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്ത് കൊ​ണ്ടു​വ​ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ​ഥ​രു​ടെ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​ല​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ്, ട്രാ​ഫി​ക് വ​കു​പ്പ്, പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി, സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ് എ​ന്നി​വ​യും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    

Similar News