കുവൈത്തിൽ ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കം

Update: 2024-11-16 09:50 GMT

കുവൈത്തിൽ ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണ് തു​ട​ക്കം. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ​യാ​ണ് ക്യാ​മ്പി​ങ് സീ​സ​ൺ. ക്യാ​മ്പി​ങ് സീ​സ​ന്റെ സു​ഖ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് മു​ഹ​മ്മ​ദ് സ​ന്ദ​ൻ അ​റി​യി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി നി​ർ​ണ​യി​ച്ചു ന​ൽ​കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ത​മ്പു​ക​ൾ പ​ണി​യാ​ൻ അ​നു​മ​തി. ഇ​തി​നാ​യി സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

പെ​ർ​മി​റ്റ് നേ​ടാ​തെ ക്യാ​മ്പ് സ്ഥാ​പി​ക്കു​ക​യോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്നും 3,000 മു​ത​ൽ 5,000 ദി​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കും. ക്യാ​മ്പ് സൈ​റ്റു​ക​ളി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, മ​ൺ ത​ട​ങ്ങ​ൾ, വേ​ലി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്ഥി​ര​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​രു​ത്. യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ലം നി​ര​പ്പാ​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ക്യാ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കു​ക​യും നീ​ക്കം ചെ​യ്യു​ക​യും വേ​ണം. വ​ന്യ​ജീ​വി​ക​ളെ​യും അ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളെ​യും വേ​ട്ട​യാ​ടു​ക​യോ കൊ​ല്ലു​ക​യോ പി​ടി​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്‌​താ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​സ്ഥി​തി​യും പൊ​തു സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മു​ഹ​മ്മ​ദ് സ​ന്ദ​ൻ പ​റ​ഞ്ഞു.

ശൈ​ത്യ​കാ​ല​ത്ത് ത​ണു​പ്പാ​സ്വ​ദി​ച്ചു കൊ​ണ്ട് മ​രു​ഭൂ​മി​യി​ൽ രാ​പാ​ർ​ക്ക​ൽ അ​റ​ബി​ക​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ഇ​ത്ത​ര​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം മ​രു​ഭൂ​മി​യി​ൽ ത​ങ്ങു​ന്ന​വ​രു​ണ്ട്.

Tags:    

Similar News