ഗുജറാത്തല്ല കേരളമാണ് മോഡലെന്ന് രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ പറക്കാല പ്രഭാകര്‍.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. മതസൗഹാര്‍ദ്ധവും സമാധാനവും ഇല്ലാത്ത ഒരിടത്തും വികസനം സുസ്ഥിരമാവില്ല. ഇവിടെയും കേരളത്തിന്റെ റെക്കോഡ് എത്രയോ ഗംഭീരമാണ്. സമൂഹത്തെ വിഭജിച്ചല്ല ഒന്നിച്ച്
നിര്‍ത്തിയാണ് മുന്നോട്ടുപോകേണ്ടത്. അപ്പോള്‍ മാത്രമാണ് വികസനം ശരിയായ അര്‍ഥത്തില്‍ വികസനമാവുന്നതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാനറിയാവുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം സുരഭിലവും സുന്ദരവുമാവുന്നത്. സംവാദങ്ങളും ചര്‍ച്ചകളും പോലെ ജനാധിപത്യത്തെ വളര്‍ത്തുന്ന മറ്റൊന്നില്ല. ഇതിലെല്ലാം തന്നെ ഗുജറാത്ത് ഒരു മാതൃകയേയല്ല. വികസനത്തിന്റെ മാതൃക കേരളമാണോ ഗുജറാത്താണോ എന്ന് ചോദിച്ചാല്‍ കേരളം എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.