വയനാട് മഹാദുരന്തത്തിൻ്റെ ഇരകൾക്കുള്ള പുനരധിവാസം ; "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ" എന്ന ആഹ്വാനവുമായി മുംബൈ റണ്ണിൽ പങ്കെടുക്കാൻ ഡോ. കെ.എം എബ്രഹാം
കേരളത്തെ ഞെട്ടിച്ച വയനാട് - മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്നിട്ട് 5 മാസം പിന്നിടുന്നു.മഹാദുരന്തത്തിൻ്റെ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് സംസ്ഥാന സർക്കാർ. ഈ വേളയിൽ നാടിനൊപ്പം നമുക്കും നിലകൊള്ളാം. കേരള സർക്കാരിൻ്റെ 'വയനാട് പുനരധിവാസ പദ്ധതി'യിൽ പങ്കുചേരാം.
അതിനുവേണ്ടി "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ" എന്ന ആഹ്വാനവുമായി ജനുവരി 19 ഞായറാഴ്ച, ഡോ. കെ.എം. ഏബ്രഹാം മുംബൈ മാരത്തണിൽ ഓടും.
www.donation.cmdrf.kerala.gov.in/ എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം.
റേഡിയോ കേരളം ആപ്പ് മുഖേന നിങ്ങൾ നേടുന്ന റിവാർഡ് പോയിൻ്റുകൾ CMDRFലേക്ക് എൻക്യാഷ് ചെയ്യാനും അവസരമുണ്ട്. അതിനായി റേഡിയോ കേരളം ആപ്പ് സന്ദർശിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാം.