മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎമ്മിലേക്ക് മടങ്ങി വന്നേക്കും ; സാധ്യത തള്ളാതെ ഇടുക്കി ജില്ലാ സെക്രട്ടറി

Update: 2025-01-09 08:02 GMT

മുൻ എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. രാജേന്ദ്രൻ പാർട്ടിയെയും പാർട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വർഗീസ് പറഞ്ഞു.

രാജേന്ദ്രൻ പാർട്ടിയെ തള്ളി പറയാത്തത് പാർട്ടിയോട് താൽപര്യമുള്ളതുകൊണ്ടെന്നാണ് വ‍ർഗീസ് പറയുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രൻ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം ഉന്നയിച്ച പ്രശ്നങ്ങൾക്ക് കാരണമായവർ ഇപ്പോഴും നേതൃസ്ഥാനത്തുണ്ടെന്നും അവർ അവിടെ ഇരിക്കുന്നിടത്തോളം ഭീതിയോടെ കഴിയേണ്ടിവരുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. 

Tags:    

Similar News