94ാം സൗ​ദി ദേ​ശീ​യ​ ദി​നം ഇ​ന്ന്

Update: 2024-09-23 11:55 GMT

സൗ​ദി അ​റേ​ബ്യ​യു​ടെ 94ാം ദേ​ശീ​യ​ദി​നമായ ഇന്ന് ആ​ഘോ​ഷ നി​റ​വിലാണ്​ രാ​ജ്യം. രാ​ജ്യ​ത്തെ​ങ്ങും ഇ​തി​നോടകം തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ര​വം ദേ​ശീ​യ​ദി​ന​മാ​യ ഇ​ന്ന് കൊ​ടു​മ്പി​രി കൊ​ള്ളുകയാണ്. നാ​ടി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ, സൈ​നി​ക പ​രേ​ഡു​ക​ൾ, നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ, ആ​ബാ​ല​വൃ​ദ്ധം അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റു​ക​യാ​ണ്.

ഈ ​മാ​സം 18ന്​ ​തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്​​ടോ​ബ​ർ ര​ണ്ടു​വ​രെ നീ​ളും. ദേ​ശീ​യ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച​യും ത​ലേ​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യും രാ​ജ്യ​ത്ത്​ പൊ​തു അ​വ​ധി​യാ​ണ്. പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി​യും കൂ​ടി​യാ​യ​തോ​ടെ നാ​ലു​ദി​വ​സ​ത്തെ ദീ​ർ​ഘ അ​വ​ധി​യാ​ണ്​ രാ​ജ്യ​വാ​സി​ക​ൾ​ക്ക്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    

Similar News