അഴിമതിക്ക് എതിരായ പോരാട്ടത്തിന് അംഗീകാരമായി ഖത്തർ അമീറിൻ്റെ പുരസ്കാരങ്ങൾ

Update: 2024-11-21 09:07 GMT

അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഖ​ത്ത​ർ അ​മീ​റി​ന്റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​സ്റ്റ​റീ​ക​യി​ലെ സാ​ൻ​ജോ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​ക​ൾ​ക്ക് ഖ​ത്ത​റി​ന്റെ അം​ഗീ​കാ​ര​മാ​യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ എ​ട്ടാ​മ​ത് പു​ര​സ്കാ​ര ച​ട​ങ്ങി​ൽ കോ​സ്റ്റ​റീ​ക ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സ്റ്റീ​ഫ​ൻ ബ്ര​ണ്ണ​ർ നീ​ബി​ഗ് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ർ പ​​ങ്കെ​ടു​ത്തു. അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​നും ഭ​ര​ണ നി​ർ​വ​ഹ​ണ മേ​ഖ​ല​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​കാ​നും പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മാ​യി അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ബ്ര​ണ്ണ​റും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ഡോ. ​മു​ന ബു​ചാ​ഹി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മെ​ക്സി​ക​യി​ൽ​നി​ന്നു​ള്ള അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​യാ​യാ​ണ് ഡോ. ​മു​ന ബു​ചാ​ഹി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ങ്, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ ത​ട്ടി​പ്പ്, തു​ട​ങ്ങി വി​വി​ധ അ​ഴി​മ​തി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ക​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു​കൊ​ണ്ട് പ്ര​ശ​സ്ത​യാ​യ ഇ​വ​ർ​ക്ക് ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്റ് അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

Tags:    

Similar News