ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 41-മത് യോഗത്തിൽ പങ്കെടുക്കാൻ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ദോഹയിലെത്തി.
ദോഹ ഇന്റർനാഷനൽ എയർപോർട്ടിലെ അമീരി ലോഞ്ചിൽ എത്തിയ സയ്യിദ് ഹമൂദിനെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേന കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഊഷ്മളമായി സ്വീകരിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ആഭ്യന്തര സുരക്ഷ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.