ക്രസെന്റ് ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ ചെയർമാനും,57 വർഷക്കാലം പ്രവാസ ജീവിതം നയിക്കുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ ഹാജി ജമാലുദ്ധീൻ്റെ സംസം എന്ന കവിതസമാഹാരം ഷാർജാ ബുക്ക് ഫയറിൽ പ്രകാശനം ചെയ്തു.ഷാർജ ബുക്ക് ഫെയർ ഇൻചാർജ് ശ്രീ മോഹൻകുമാറിൽ നിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിം ഏറ്റുവാങ്ങി.
ചടങ്ങിൽ സാഹിത്യക്കാരി കെ.പി.സുധീര, ക്രെസെന്റ് ഇംഗ്ലീഷ് ഡയറക്ടേർസ് ഡോ. സലീം ജമാലുദ്ധീൻ, റിയാസ് ജമാലുദ്ധീൻ, തഹസീൻ ജമാലുദ്ധീൻ പ്രിൻസിപ്പൽ ഡോ ഷറഫുദ്ധീൻ താനിക്കാട്ട് സിന്ധു കോറാട്ട്, സി.പി.ജലീൽ, ബൽക്കീസ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ക്രെസെന്റ് സ്കൂളിലെ അധ്യാപകരും പങ്കെടുത്തു.