പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ സലാലയിലെ കൂട്ടായ്മയായ പാലക്കാട് സ്നേഹ കൂട്ടായ്മ സലാലയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പി.എസ്.കെ ചെയർമാൻ സുധാകരൻ ഒളിമ്പിക് ഉദ്ഘാടനം ചെയ്തു. വിമൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. കെ. സനാതനൻ മുഖ്യാതിഥിയായി.
പി.എസ്.കെ പ്രസിഡന്റ് നസീബ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. മെംബർഷിപ് വിതരണം വൈസ് പ്രസിഡന്റ് ഖാസിം തൃത്താലക്ക് നൽകി ഡോ. കെ. സനാതനൻ നിർവഹിച്ചു. ലോഗോ പ്രകാശനം റസാക്ക് ചാലിശ്ശേരി നിർവഹിച്ചു. വൈസ് ചെയർമാൻ അച്യുതൻ പടിഞ്ഞാറങ്ങാടി സ്വാഗതവും ട്രഷറർ ബാപ്പു വല്ലപ്പുഴ നന്ദിയും പറഞ്ഞു.
വിജയ് കരിങ്കല്ലത്താണി, കാസിം തൃത്താല, മനാഫ് പഴയ ലക്കിടി എന്നിവർ ആശംസകൾ നേർന്നു. മുഴുദിന സംഗമത്തിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. കലാപരിപാടികൾക്ക് സഫിയ മനാഫ് നേതൃത്വം നൽകി. റിസാൻ അലനല്ലൂർ, അബു മാരായമംഗലം, വിജയകൃഷ്ണൻ മണ്ണാർക്കാട്, അലി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.