അതിദരിദ്ര കുടുംബങ്ങൾ ഉണ്ടായിരിക്കെ കേരളത്തിൽ ജാതി സെൻസസ് നടത്തി പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ജനത കൾചറൽ സെന്റർ.
ജാതി സെൻസസിന്റെ അനിവാര്യതയെ മുൻനിർത്തി സെമിനാർ നടത്താൻ തീരുമാനിച്ചു. ദുബൈയിൽ നടന്ന യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, എം.ടി. വാസുദേവൻ നായർ, എം. ജയചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.പി.ജി. രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു വയനാട്, ദിവ്യാമണി, ഇ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. ടെന്നീസ് ചെന്നാപ്പള്ളി സ്വാഗതവും സുനിൽ മയ്യന്നൂർ നന്ദിയും പറഞ്ഞു.