ഒ.ഐ.സി.സി ദമ്മാം പത്തനംതിട്ട ജില്ല വനിതാവേദി രൂപവത്കരിച്ചു. ജില്ല പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. റീജണൽ പ്രസിഡന്റ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു. ദമ്മാം റീജനൽ വൈസ് പ്രസിഡൻറ് അബ്ദുൽ കരീം പരുത്തികുന്നൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാവേദിയുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ബിൻസി ആൻറണി (പ്രസി.), മറിയാമ്മാ റോയ് (ജന.സെക്ര., സംഘടനാ ചുമതല), ബുഷറത്ത് മീരാ സുധീർ (ട്രഷ.), മറിയം ജോർജ്, സാലി ഏബ്രഹാം (വൈ.പ്രസി.), ജോംസി മാത്യു ജിബു, ഷെറിൻ സാജൻ (ജന.സെക്ര.), ബിന്ദു മാത്യു, ജാൻസി ജേക്കബ്, ഷിനു തോമസ്, റീനാ ഡാനിയൽ (സെക്രട്ടറിമാർ), സലീനാ ഹനീഫ്, മിനി തോമസ്, ബെറ്റി തോമസ്, അനീറ്റാ സാം, ബിൻസി ഏബ്രഹാം (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി.
ഹനീഫ് റാവുത്തർ, ഷിഹാബ് കായംകുളം, നൗഷാദ് തഴവ, അബ്ദുൽ കരീം, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, ഷിജിലാ ഹമീദ്, രധികാ ശ്യാംപ്രകാശ്, റോയ് വർഗീസ്, ഏബ്രഹാം തോമസ്, ബെറ്റി തോമസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ട്രഷറർ സാജൻ സ്കറിയ നന്ദിയും പറഞ്ഞു. ജോൺ വർഗീസ്, സോണി ജോൺ, സുനിൽ പണിക്കർ, മോൻസി ചെറിയാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.