ഹരീഖ് ഓറഞ്ച് മേളയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് തളിപ്പറമ്പ കെ.എം.സി.സി
കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആറു മാസം നീളുന്ന ‘തസ്വീദ്’ കാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ മണ്ഡലം ‘എസ്കേപ്പ് ഒഡീസി’ എന്ന പേരിൽ ഏകദിന ടൂർ സംഘടിപ്പിച്ചു. ‘ഹിഡൻ കാനിയൻ’ എന്ന അത്ഭുത പാറക്കെട്ടും വർഷത്തിൽ 10 ദിവസം മാത്രം നീളുന്ന ലോകോത്തര നിലവാരമുള്ള ഓറഞ്ചുകളുടെയും മറ്റ് കാർഷിക വിളകളുടെയും വൈവിധ്യമാർന്ന ശ്രേണി പ്രദർശിപ്പിക്കുന്ന ഒമ്പതാമത് ഹരീഖ് ഓറഞ്ച് ഫെസ്റ്റിവലും പിന്നീട് അൽ ഷൈബ റിസോർട്ടും ഉൾപ്പെടുത്തി ഏകദിന യാത്ര നടത്തി. പ്രസിഡൻറ് മുഹമ്മദ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജില്ല ചെയർമാൻ റസാഖ് വളക്കൈ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അൻവർ വാരം, സെക്രട്ടറി മുക്താർ കമ്പിൽ, ജോ. സെക്രട്ടറി ഷെരീഫ് കണ്ണൂർ, വൈസ് പ്രസിഡൻറ് ഹുസൈൻ കുപ്പം, ഫുആദ് ചേലേരി, റഹ്മാൻ അലി, മുഹമ്മദ് മയ്യിൽ, മേമി മാങ്കടവ്, ജസീർ പാറാൽ, റഫീഖ് ഇരിക്കൂർ എന്നിവർ പെങ്കടുത്തു.