അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്- പുതുവത്സരം ആഘോഷിച്ചു. വിവിധ കോളജ് അലുമ്നികൾ പങ്കെടുത്ത കേക്ക് പ്രിപറേഷൻ, ക്രിസ്മസ് ട്രീ, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങളും നടന്നു. കരോൾ ഗാന മത്സരത്തിൽ ഫിസാറ്റ് അങ്കമാലി, എസ്.ജി കോളജ് കൊട്ടാരക്കര, ഫാത്തിമ മാതാ നാഷനൽ കോളജ് കൊല്ലം, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരത്തിൽ മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് കോതമംഗലം, ഡി.ബി കോളജ് ശാസ്താംകോട്ട, എം.ഇ.എസ് കോളജ് പൊന്നാനി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്രിസ്മസ് കേക്ക് മത്സരത്തിൽ സജിത സത്യരാജ് (ചിന്മയമിഷൻ കോളജ്, തൃശൂർ) ഒന്നാം സ്ഥാനവും ഗോപിക (ഡി.ബി കോളജ് ശാസ്താംകോട്ട) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ജനറൽ സെക്രട്ടറി ദീപു എ.എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് മെംബർമാരായ മുഹമ്മദ് റഫീക്ക്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, അക്കാഫ് ക്രിസ്മസ് ന്യൂഇയർ പാർട്ടി ജനറൽ കൺവീനർ ശ്രീക്കുട്ടി, ജോ. ജനറൽ കൺവീനർമാരായ ബെന്നി തേലപ്പിള്ളി, രാജി എസ്. നായർ, ജേക്കബ് വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.