റാസല്‍ഖൈമയിലെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി)യുടെ ആഘോഷം ഐ.ആര്.സി അങ്കണത്തില്‍ നടന്നു. ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. ഐ.ആര്.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ലേഖ, ഡോ. നിഗം തുടങ്ങി വ്യത്യസ്ത കൂട്ടായ്മകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. അഡ്മിനിസ്ട്രേറ്റര്‍ സി. പത്മരാജ്, ഐ.ആര്.സി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സുമേശ് മഠത്തില്‍ സ്വാഗതവും ട്രഷറര്‍ ഡോ. മാത്യു നന്ദിയും പറഞ്ഞു.