എഞ്ചിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Update: 2023-02-03 07:07 GMT

എഞ്ചിനിൽ തീ പടർന്നതിനാൽ അടിയന്തരമായി വിമാനം തിരിച്ചിറക്കി. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.

പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട ഐ.എക്സ്.348 വിമാനത്തിലാണ് 1000 അടി ഉയരത്തിൽ എത്തിയതോടെ എഞ്ചിനിൽ തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

Tags:    

Similar News