പ്രവാസി ഗ്യാലപ് പോളിൽ യു.ഡി.എഫ് തരംഗം

Update: 2024-04-28 10:23 GMT

റേഡിയോ കേരളം പ്രവാസികൾക്കായി ഒരുക്കിയ ലോക്സഭാ ഗ്യാലപ് പോൾ പൂർണ്ണമായും യു.ഡി.എഫിന് അനുകൂലം. കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിക്കുമെന്നാണ് പോളിൽ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം. ആറ് ഗൾഫ് രാജ്യങ്ങളിലെ 71,135 പ്രവാസികളാണ് ഗ്യാലപ് പോളിൻ്റെ ഭാഗമായത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു റേഡിയോ നിലയം ഇത്രയും വിപുലമായ ലോക്സഭാ ഗ്യാലപ് പോൾ സംഘടിപ്പിച്ചത്. പൂർണ്ണമായും മലയാളത്തിൽ തയ്യാറാക്കിയ പോളിൽ വാട്സാപ്പ് മുഖേനയാണ് പ്രവാസികൾ പങ്കെടുത്തത്. 

പോളിൽ പങ്കെടുത്തവർ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണ് നൽകിയത്. എല്ലായിടത്തും വോട്ട് ശതമാനത്തിൽ രണ്ടാമത് ഇടതുപക്ഷവും മൂന്നാമത് എൻ.ഡി.എയുമാണ്. യു.ഡി.എഫിന് അനുകൂലമായി ഇത്ര ശക്തമായ പ്രതികരണം ഉണ്ടായതിൽ എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ പ്രവാസി സമൂഹത്തോട് നന്ദി രേഖപ്പെടുത്തി. സമാനമായ രീതിയിൽ ആയിരിക്കും കേരളത്തിൽ തെരഞ്ഞെടുഫലം വരാൻ പോകുന്നതെന്നും എം.പിമാർ പറഞ്ഞു.

പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച് കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുന്നതായി റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോൾ. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ പോളിൽ വ്യക്തിവിവരങ്ങൾക്ക് പൂർണ്ണ സുരക്ഷിതമായിരുന്നു.

Tags:    

Similar News