മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Update: 2024-04-29 05:30 GMT

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ മരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ. ദമ്പതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറിൽ തന്നെ ഖബറടക്കി.

Tags:    

Similar News