'നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്നവരുണ്ട്': ഷീലു എബ്രഹാം

Update: 2023-06-09 12:45 GMT

പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ മടിയാണെന്ന് ഷീലു എബ്രഹാം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുക. ഷീലു നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് ജാഡയായിരിക്കും. ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമയില്‍ മാത്രമാണ് അഭിനയിക്കുക എന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതൊന്നുമല്ലാതെ നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്ന ആളുകളുമുണ്ട്. ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. അത് ആ സിനിമ ഞങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല.

കനല്‍, ആടുപുലിയാട്ടം, മംഗ്ലീഷ് തുടങ്ങിയ സിനിമകളൊന്നും ഞങ്ങള്‍ നിര്‍മിച്ചവയല്ല. അതുകൊണ്ട് നിര്‍മാതാവിന്റെ ഭാര്യയായതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ കിട്ടുന്നത് എന്ന തെറ്റിദ്ധാരണ മാറ്റണം.

കനല്‍ എന്ന സിനിമയില്‍ ലാലേട്ടന്‍, പുതിയ നിയമം, പുത്തന്‍പണം എന്നിവയില്‍ മമ്മൂക്ക, ആടുപുലിയാട്ടത്തില്‍ ജയറാമേട്ടന്‍, രമ്യകൃഷ്ണന്‍, ഓംപുരി എന്നിവര്‍ക്കെല്ലാമൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചു. അതെല്ലാം വലിയ അനുഗ്രഹമാണ്- ഷീലു പറഞ്ഞു.

Tags:    

Similar News